Thursday, August 7, 2008

"റിയാലിടി" ഷോവ്സ്

റിയല് ടിവി ഷോവ്സ് ആണ് റിയാലിടി ഷോവ്സ് . അതായതു ഷോവ്സ് മാത്രം . ഏതു ചാനല് നോക്കിയാലും ഇപ്പൊ ഇതു മാത്രെയുള്ളൂ . എല്ലാപേരും കുറ്റം പറയുമെങ്കിലും മറക്കാതെ ഇരുന്നു കാണും. ഞാനും കുറ്റം പറയും ന്നാലും കാണാറുണ്ട്. പക്ഷെ സംഗീതം മാത്രം. അതിനു ഒരു കാരണവും ഉണ്ട്. കേള്ക്കാന് ആഗ്രഹിക്കുന്ന മറന്നു പോയ പഴയ പാട്ടുകള് കേള്ക്കാം. എനിക്ക് പാടാന് ഏരെ ആഗ്രഹമുണ്ട്, പക്ഷെ ..കഴിവില്ല. ന്നുകരുതി ഞാന് പാടണ്ടിരിക്കതോന്നുമില്ല . എനിക്ക് കേള്ക്കാന് ഞാന് പാടാറുണ്ട്. അപ്പോളൊക്കെ ആഗ്രഹിക്കരുമുണ്ട് "എന്റെ ദിവസോം എന്ന വരിക ;)".

"രാജശില്പി നീ എനിക്കൊരു പൂജവിഗ്രഹം തരുമോ .........." ഈ പാട്ടു ഞാന് ഒരു ഷോവില് ആണ് ആദ്യായിട്ട് കേള്ക്കുനത്. സത്യാ എന്തു സുഘമാനെന്നോ അത് കേള്ക്കാന് . അങ്ങനെ പഴയ പാട്ടുകള് കേള്ക്കാന് വേണ്ട്യാണ് റിയാലിറ്റി ഷോ കണ്ടു തുടങ്ങിയത്. പഴയ പാട്ടുകള്ക്ക് വേണ്ടി ഒരു റൌണ്ട് തീര്ച്ചയായും വെക്കണം. ഇതു എന്റെ അഭിപ്രയമാണ്. പാട്ടു കേള്ക്കുമ്പോള് ഓര്കുടില് അന്താക്ഷരി കളിക്കുമ്പോള് വരികള്ക്ക് വേണ്ടി ഗൂഗ്ലേനെ ആശ്രയിക്കാറുണ്ട്. അപ്പോഴാണു എന്തുകൊണ്ട് ഒരിക്കല് നോക്കുന്ന വരികള് എഴുതി സൂക്ഷിച്ചു കൂടെ എന്നൊരു ചിന്തയുണ്ടായത്. അങ്ങനെയാണ് എന്റെ "http://filmsonglyrics.wordpress.com" ഉണ്ടായതു. ഞാന് മാത്രമല്ല പലരും അത് ഉപയോഗിക്കുനുണ്ട് എന്ന് സ്റ്റ്ടസില് നോക്കിയപ്പോള് മനസിലായി.
എന്തായാലും അത് എനിക്കും സന്തോഷമായി.

Sunday, August 3, 2008

മറ്റൊരു ഫ്രെണ്ടഷിപ് ഡേയ് കൂടി .........

When you win, I will proudly tell the world,
"Hey, that's my friend"
But when you loose,
I will sit by your side hold your hand
And say "Hey, I am your friend"

ആഗസ്ത് 3 , മറ്റൊരു ഫ്രെണ്ടഷിപ് ഡേയ് . എല്ലാ ബ്ലോഗ്ഗെര്സ്നും എന്റെ ആശംസകള് . സുഹൃതുകലോടൊപ്പം ആഘോഷികെണ്ടാതാണ് ആ ദിവസം . എന്തു ചെയ്യാം ഇന്നു ഞായറാഴ്ച ആയി പോയി. അതിനെന്ട മൊബൈലില് sms അയച്ചു. സത്യം പറയാം ഇങ്ങനൊരു ദിവസം ഉണ്ടെന്നു ഞാന് email കിട്ടുമ്പോലാണ് ഓര്ക്കുക . മാത്രമല്ലാ ഈ ദിവസം ഇങ്ങനോരഘോഷം ഉണ്ടെന്നു mobile വന്നതിനു ശേഷമാണ് ഇത്ര പ്രസക്തി . ഫ്രെണ്ടഷിപ് ഡേയ് വാലന്റൈന്സ് ഡേയ് തുടങ്ങിയ ദിനം കൊണ്ടു മൊബൈല് കമ്പനികളാണ് കാശുണ്ടാക്കുക .പണ്ടൊക്കെ ഓണം ക്രിസ്ത്മസ് നബിദിനം പിന്നെ സ്വാതന്ത്ര്യ ദിനം റിപബ്ലിക് ദിനം വിഷു ശിവരാത്രി നവരാത്രി ഇതൊക്കെ കലണ്ടര് നോക്കിയാല് അറിയാം. പിന്നെ ഉള്ള ഉല്സവങ്ങള് ആഭരണ കടക്കാര് പേപ്പര് വഴി അറിയിക്കുമാരുന്നു . ഉദാഹരണം "അക്ഷയത്രിടിയ " സോര്ണ്ണം വാങ്ങാന് നല്ല ദിവസം അങ്ങനെയരുന്നു അവരുടെ ബിസ്നെസ്സ് . ഇപ്പൊ ദിവസങ്ങള് മൊബൈല് കമ്പനികള് ഏറ്റെടുത്ത് .അവര്ക്കും വേണ്ട ലാഭം . sms ഓഫര് അവരും കൊണ്ടു വരും . പാവം ജനങ്ങള് ചാടി എടുക്കും . പക്ഷെ ആ ദിവസം എത്തുമ്പോള് അങ്ങനൊരു ഓഫര് വിശേഷ ദിവസങ്ങളില് ഇല്ലാന്ന് പറയും .എങ്ങനുണ്ടേ അവരുടെ ബുദ്ധി ? പക്ഷെ എന്നെ തോല്പ്പികന് പറ്റില്ല ഞാന് ഒരു ദിവസം നേരത്തെ അയച്ചു sms ഹ ഹ ഹ എങ്ങനുണ്ടേ എന്റെ ബുദ്ധി ;) .


Saturday, July 26, 2008

ഒരു തിരിച്ചറിയല് കാര്ഡിന്റെ കഥ

ഒരു തിരിച്ചറിയല് കാര്ഡ് എടുട്ടപ്പോള് എല്ലാം ശെരിയായി എന്ന് കരുതിയ്ട.. എന്നിട്ടോ?? പെണ്കുട്ടിയേ ഞാന് അതില് വന്നപ്പോള് ആണ്കുട്ടിയായി . അത് ശേരിയക്കനായ് ഇന്നലെ (25-07-2008) പഞ്ചായത് ഓഫിസ്ില് പോയി. എന്താ ക്യു . നിന്നു നിന്നു തളര്ന്നു. ഒരു സ്ഥലത്തു പോകുമ്പോ പറയും വേറെ ഒരു സ്ഥലത്തു പോകാന്.ശെരിക്കും സാദാരണക്കാരെ വെറുപ്പിക്കും. സടരനക്കാര് ഗവര്മെന്റ്നെ ആയിരിക്കും ശപിക്ക .ഞാനും അങ്ങനെ തന്നെ. ഒരു നല്ല ഓര്ഡര് ഇല്ല . പുതിയതായ് കാര്ഡ് എടുക്കാന് വരുന്നവരും തിരുത്താന് ഉള്ളവര്ക്കും ഒരു ദിവസോം വെച്ചാല് എന്താ ചെയ്ക. ഓഫ്സിലെ ആള്ക്കാര്ക്കും ദേഷ്യം വെറും നമുക്കും. ഇതൊക്കെ ചെയ്താലും അടുട്ട കാര്ഡില് എന്താ തെറ്റ് വരുകന്നു ആര്ക്കും പറയാന് പറ്റില്ല .കത്തിരിക്ക തന്നെ .....................

Monday, July 21, 2008

കൂട്ടുക്കാര്ക്കൊത്.............

"ശോ എപ്പോഴാ ഇതൊന്നു കഴിയുക ", എന്തു പഠിക്കാന് പോയാലും ഇതാ പറയുക .ഞാന് മാത്രല്ല എന്റെ കൂട്ടുകാരും .
പക്ഷെ അപ്പോളൊക്കെ മുതിര്ന്നവര് പറയും പഠിക്കുന്ന സമയമാണ് ഏറ്റവും നല്ല സമയമെന്ന് .ആര് കേള്ക്കാനാ . ശെരിക്കും ആ കാലം ഇന്നു മിസ് ചെയ്യുന്നു. MCA ക്ക് പഠിച്ചിരുന്ന ഒരു കൂട്ടം കൂടുകരുമോട്ടു ഒരു ദിവസം ചിലവിട്ടു ഈ കഴിഞ്ഞ ഞായറാഴ്ച (20-07-2008) .പടിച്ചപ്പോഴുള്ള തമാശകള് പറഞ്ഞിട്ടും തീരുന്നില്ല ആര്ക്കും.മ്യൂസിയം സെരിക്കും കറങ്ങി ഞങ്ങള് പാളയം മാര്ക്കറ്റില് പോയി ചെറിയൊരു ഷോപ്പിങ്ങ് പിന്നെ ഒരു ലുന്ച്ച് . അപ്പോളേക്കും എല്ലാപേരും ഷീനിച്ചു. പിന്നെ ഒരു ദിവസം കൂടം എന്ന് പറഞ്ഞു എല്ലാപേരും പിരിഞ്ഞു .

Thursday, June 5, 2008

ഒരു ഹര്ത്താല് കാരണം.......

നാഗര്കോവില് പാസഞ്ചര് ട്രെയിന് വരുന്നത് കടിലക്കിയ കൊമ്ബനെയാണ് എന്നും ഓര്മിപ്പിക്കുക . കാടിലാക്കിയ കൊമ്പന്റെ ദേഹത്ടൊക്കെ ചെടികളും മറക്കൊമ്പും ഒക്കെ ആയിരിക്കും . അതുപോലെ ആണു നാഗര്കോവില് പാസഞ്ചര് വരുന്നത് . വവ്വാലുകള് തൂങ്ങിക്കിടക്കുന്ന പോലെയാ ആള്ക്കാര് തൂങ്ങി നില്ക്കുന്നെ . പക്ഷെ പെട്രോളിന്റെ വിളികയട്ടത്തില് പ്രതിഷേധിച്ചു CPI + BJP ഹര്ത്താല് (5-06-2008) കാരണം പാസഞ്ചര് ഒഴിഞ്ഞു വന്നു . ആദ്യമായാണ് ട്രെയിനിന്റെ അകം കാണുന്നത് . വിശാലമായ ശോവ്രൂം ആയിരുന്നു ഇന്നു ട്രെയിന് .
എന്തു പറ്റി എന്ന് അറില്ല ഒരു ദിവസം 2 പാര്ട്ടിക്കാര് ഹര്ത്താല് ഒരുമിച്ചു നടത്തി . ജന്മസത്രുക്കളായ CPI യും BJP യും . ഒരു ദിവസത്തെ ഹര്ത്താലില് നിന്നും ജനങ്ങളെ CPI or BJP രക്ഷിച്ചു .

Tuesday, June 3, 2008

അയ്യപ്പന്റെ അച്ഛന്......

കഴിഞ്ഞ ദിവസം TV പുരാണ സീരിയല് കണ്ടിരുന്നപ്പോള് അമ്മായിയുടെ മോള് ഒന്നാം ക്ലാസ്സുകാരി വന്നു. അവളും ഒരു സ്ഥിരം പ്രേക്ഷകയരുന്നു "സ്വാമ്യയ്യപ്പന്" എന്ന സീരിയലിന്റെ .പക്ഷെ ഇന്നലെ ഞങ്ങള് കണ്ടത് "ശ്രീഗുരുവയൂരപ്പന്" ആയിരുന്നു. അതില് "വില്വതിരി "എന്ന കഥാപാത്രത്തെ കണ്ടപ്പോ ആ കുട്ടി പറഞ്ഞു "ഹായ് അയ്യപ്പന്റെ അച്ഛന്". ശെരിക്കും ചിരി വന്നുവേന്കിലും പെട്ടെന്ന് മനസിലായ് കുട്ടികള് "ഭഗവന് അയ്യപ്പനേം " "ഭഗവന് ശ്രീകൃഷ്ണനെനം" അടുത്ട ബന്ടുക്കളക്കിയ പുരാണസേരയാല് കഥകള്...........

മഴതുള്ളിയയിരുന്നെങ്കില് ............

മഴയെ ഇഷ്ടപെടതവരുണ്ടോ? ഞാനും വളരെ ഇഷ്ടപെടുന്നു മഴയെ. പക്ഷെ വീട്ടില് ആകുംബോലും ഓഫീസിലകുംബോലും മാത്രം മതി . അല്ലേല് ഭയങ്കര ബുദ്ധിമുട്ടാണ്. അപ്പാടെ ചെളിയാക്കും ദേഹത്തും വസ്ത്രതിലുമൊക്കെ. ബസ്സ് യാത്രയനെന്കിലോ കേമായി!!!!! എന്തോരം തുല്ലികല ഒരു മഴയില് ഉണ്ടാവുക??
ആലോചിചിടുണ്ടോ??? പലവലിപ്പതില അവയൊക്കെ .ഒരു സ്ഥലത്തു നിന്നു വരുന്നു .പക്ഷെ അവര്ക്കൊന്നും പരിഭവമില്ല പിണക്കമില്ല. എന്നിട്ടോ ഒരുമിച്ചു കൂടി എവിടേക്കോ ഒഴുകി പോകും .........................

ചിലപ്പോ തോന്നാറുണ്ട് ഒരു മഴതുള്ളിയയാലോ?? ഒരു നിമിഷത്തെ ജീവിതം ആവോളം നുനഞ്ഞും രസിച്ചും കളിച്ചു ചിരിച്ചു അവസാനിക്കുന്നു .ഒന്നും ചിന്തിക്കണ്ട ആലോചികണ്ട ബുദ്ധിമുട്ടണ്ട വേദനിക്കണ്ട .....................