Wednesday, March 22, 2017

ജയ് വാട്സാപ്പ് ജയ് സോഷ്യൽ മീഡിയ

"സീരിയൽ വെറുക്കുന്നവർ ലൈക് ചെയ്യുക ....... ശബരി മലയിൽ സ്ത്രീകൾക്ക് പ്രവേശനം വേണം എന്നുള്ളവർ ലൈക് ചെയ്യുക ......അമ്പലങ്ങളും പള്ളികളും ഒകെ അടച്ചു പൂട്ടണം എന്ന് പറയുന്നവർ ലൈക് ചെയ്യുക........"


ഈ തരം  മെസ്സേജ്  വായിച്ചു വായിച്ചു മടുത്തു. സത്യം പറയാം ഞാൻ നല്ലോണം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആൾ തന്നെയാണ്. അത് പോലെ തന്നെ കുറച്ചൊക്കെ ടീവിയും കാണാറുണ്ട് . എന്റെ വീട്ടിൽ അച്ഛനും അമ്മയും സീരിയൽ പ്രേക്ഷകരാണ്. എന്റെ അമ്മാവനും അമ്മായിയും അതെ. എന്നാൽ ഞാൻ ഒഴികെ ഈ അമ്മമാരുടെ മക്കൾക്കു സീരിയൽ എന്ന് വച്ചാൽ എന്തോ വല്യ ഒരു അപരാധം ആണ്. അത് കാണുമ്പോൾ അവരുടെ ഒകെ മുഖം പോകുന്ന കണ്ടാൽ വിഷം കഴിക്കാൻ കൊടുക്കുന്ന പോലെയാ. മാത്രല്ല അതിന്റെ പേരിൽ അച്ഛനേം അമ്മയേം വഴക്കും പറയും. ഇതൊക്കെ കണ്ടു കുട്ടികളെ കൂടി ചീത്തയാക്കുന്നു എന്ന്.

അത് കഴിഞ്ഞു റിമോട്ട് പിടിച്ചു വാങ്ങുന്നു ഓരോ ചാനല്  ആയി ഞെക്കി ഞെക്കി ഇരിക്കുന്നു. ഒന്നും കാണുന്നുമില്ല. ക്രിക്കറ്റ് ഉണ്ടേൽ അത് കാണും. അതിനൊപ്പം തന്നെ മൊബൈൽ കയ്യിൽ എടുക്കുന്നു. ചറപറാ കുത്തുന്നു. അത് കഴിഞ്ഞു ഫേസ്ബുക് എടുക്കുന്നു. മറ്റുള്ളവരുടെ പ്രൊഫൈൽ നോക്കുന്നു അവരുടെ ഫോട്ടോ കാണുന്നു. അവരുടെ ഫ്രണ്ട്സന്റെ പ്രൊഫൈൽ കേറി നോക്കുന്നു. ഇതൊക്കെ വളരെ നല്ല കാര്യങ്ങൾ . മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു ഒളിഞ്ഞു നോക്കാനത്തിൽ യാതൊരു ഉളുപ്പും ഇല്ല. എന്നാൽ പരസ്യമായി  കാണിക്കുന്നു സീരിയൽ കാണുന്നത് മഹാ അപരാധം.

എല്ലാപേരും കൂടെ സൈൻ ചെയ്തു പെറ്റീഷൻ ഇടുക. സീരിയൽ നിർത്തണം. അമ്പലം പൂട്ടണം. എന്നിട്ടു എല്ലാരും കൂടെ ഫേസ്ബുക്കും വട്സാപ്പും പിടിച്ചു ഇരിക്കാം. ചോറ് കൊട്നു കൊടുക്കുവല്ലോ ഈ സാധനങ്ങൾ. 😠

എന്താ നിങ്ങടെ അഭിപ്രായം...പറയു.......

Sunday, February 1, 2015

എന്റെ പ്രണയം ..


2009-ൽ ഞാൻ പ്രണയിച്ചു....2010-ൽ   ഞങ്ങൾ ഒന്നായി ..............എന്റെ പ്രണയം തുടർന്നു ......

2011-ൽ ഞാൻ ഒരു അമ്മയായി ...എന്റെ പ്രണയത്തിനു അവകാശികൾ 2 ആയി ....പക്ഷേ പരാതികൾ ഇല്ലായിരുന്നു ...2012- കടന്നു പോയി.....അധികം മാറ്റമില്ലാതെ.......എന്നാൽ 2013 മുതൽ എന്റെ പ്രണയത്തിനു അവകാശി  ഒരാൾ .........എന്റെ സ്നേഹവും എന്റെ ഇഷ്ടവും എന്റെ പ്രണയവും എല്ലാം എന്റെ നിലാവ് ..നിലാ കുട്ടി .........അവൾക്കു ഞാൻ മറ്റൊരാളെ..അല്പം ഇഷ്ടത്തോടെ നോക്കുന്നത് പോലും സഹിക്കുന്നില്ല ..എന്നെ ഇത്രയതികം മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ...കാണും എന്റെ അമ്മ...പക്ഷെ ....എനികരിയില്ല..........ഞാൻ അടിച്ചാലും  എന്നെ തേടി വരും..."അമ്മക്കെന്നെ ഇഷ്ടമുണ്ടോ"..."അമ്മ എന്റടുത്തു മിണ്ടോ"

അത്  കേള്ക്കുമ്പോ പാവം തോന്നി ഞാൻ മിണ്ടും അന്നേരം ..."അമ്മേടെ അടുത്ത് ഞാൻ മിണ്ടൂല"...കള്ളി ....

എന്റെ ഇഷ്ടവും...എന്റെ സ്നേഹവും.....എന്റെ ജീവനും എന്റെ പ്രണയവും എല്ലാം...എന്റെ അമ്പാടി യാ .......എന്റെ നിലാ ................


ഞാൻ ഇതെഴുതുമ്പോൾ അവൾ എന്റെ മൊബൈലിൽ "താല്  സെ താല്  മിലാ ...." അവളുടെ...ഭാഷയിൽ പാടുന്നു........

"കണ്ണനാമുണ്ണി കണ്ണിലുണ്ണി കണ്ണുകൽക്ക്ക്കരൊമൽ പൊന്നുണ്ണി ....
അമ്മേം അച്ഛനും ചാരത്തിരിപ്പ്  ചെമ്മേ നീ ഉറങ്ങു ഓമന കുഞ്ഞേ......." ഇത് ഞങ്ങള്ക്ക്  ഇഷ്ടപ്പെട്ട അവളുടെ പാട്ടു ....

അവള്ക്കിഷ്ടപ്പെട്ടതോ........"അച്ഛന്റെ ചുന്തരീ  മണി അല്ലേ ............................"

ഇനിയും ഒരുപാടുണ്ട് ...ഇടയ്കിടെ.............. എഴുതാം ......................

Thursday, January 29, 2015

Developing country...

പണ്ടൊക്കെ പത്രം വായിക്കുന്ന ശീലമുണ്ടായിരുന്നു, ഇപ്പൊ  ഇല്ല..എന്തിനാ ഇപ്പൊ പത്രം ഇല്ലേ ....രാവിലെ എണീക്കുക Facebook എടുക്കുക ഒക്കെ അവിടുണ്ട് ...

എന്തിനും പ്രതികരിക്കുന്ന കുറെ ആൾക്കാരും ഉണ്ടെങ്കിൽ..സമയം പോകാൻ പറ്റിയ സ്ഥലം Facebook :). രാഷ്ട്രീയമാനെങ്കിൽ പിന്നെ പറയേണ്ടാ ....എല്ലാം മുന്നിൽ കാണും പോലെയാ സംസാരം ...എന്നും അപ്ഡേറ്റ്  ഉള്ളോണ്ട് ആരെയാ വിശ്വസിക്കേണ്ടേ  എന്നറിയില്ലാ ...

ഞാൻ ഇപ്പൊ കണ്ട ഒരു പോസ്റ്റ്‌  നമ്മുടെ PM പുള്ളിയുടെ ഉടുപ്പിൽ പുള്ളിയുടെ പേര്  എഴുതിയിട്ടുണ്ട് ..അതിനെ കുറിച്ചാണ്  ചർച്ച.....ഈ രാജ്യത്ത്  വേറെ എന്തൊക്കെ ഉണ്ടെങ്കിലും ഇതുമാതിരി കാര്യങ്ങളിൽ കുടുങ്ങി കിടന്നു...കളിക്കാനാണ്  ഇവിടുള്ളവർക്ക്  താത്പര്യം എന്ന് തോന്നുന്നു .....

എന്നും നമുക്ക് എന്തെങ്കിലുമൊകെ കാണുമല്ലേ... :) അതാ നമ്മൾ ഇപോളും 'Developing' country ...

Friday, January 2, 2009

അമ്പലനടയിലും .................

ഒരുപാടു നാളിനു ശേഷമാണ് വീണ്ടും ബ്ലോഗ് ചെയ്യുന്നത് . എന്തായാലും ഇന്നു ഒരു വിഷയം കിട്ടി അത് മറക്കുന്നതിനു മുന്പ് എഴുതാം എന്ന് വെച്ചു . ഇന്നു നല്ല സുഖമില്ലാത്തതിനാല് ഓഫീസില് പോയില്ല . വൈകുന്നേരം അടുത്തുള്ള അമ്പലത്തില് പോയി . അത് ഒരു ദേവസ്വം ക്ഷേത്രമായിരുന്നു . തലയല് മഹാദേവ ക്ഷേത്രം . അവിടെ മഹാദേവനെ കൂടാതെ ഗണപതി , അയ്യപ്പന്, നാഗര് കൂടാതെ അമ്പാടി കണ്ണന്റെം വിഗ്രഹങ്ങള് ഉണ്ട് . ദേവസ്വം ക്ഷേത്രമാകുമ്പോള് ദിവസപൂജക്ക് വേണ്ടുന്ന സാധനങ്ങള് എത്തിക്കേണ്ടത് ദേവസ്വത്തിന്റെ കടമയാണ് . ഇന്നു അമ്പലത്തില് പോയപ്പോള് ഭഗവാനു മാത്രം നല്ല ഹാരം ഉണ്ടാരുന്നു . ഉപധേവതകള്ക്ക് എന്തു ചെയ്യാം രാവിലത്തെ ഉണങ്ങിയ ഹാരം അല്ലേല് ഭക്തന്മാര് ആരെങ്കിലും ഹാരം സമര്പ്പിക്കണം , അല്ലാതെ യാതൊരു രക്ഷയുമില്ല . ഉണങ്ങി കരിഞ്ഞ ആ മാല കണ്ടപ്പോള് അതും വേണ്ടി ഇരുന്നില്ല എന്ന് തോന്നി.

ആ കാഴച മനസ്സില് തന്നെ കിടന്നു . തിരിച്ചു വീട്ടില് എത്തി അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പം കുറച്ചു അകലെ ഉള്ള ഒരു അമ്പലത്തില് പോയി. അത് ഒരു ദേവസ്വം ക്ഷേത്രം ആയിരുന്നില്ല . അവിടുത്തെ അലന്കാരങ്ങള് ചമയങ്ങള് ഒക്കെ കണ്ടപ്പോള് ഞാന് ആദ്യത്തെ ക്ഷേത്രം ഓര്ത്തു . അത് ദേവസ്വം ആകെണ്ടിയിരുന്നില്ല എന്ന് തോന്നിച്ചു . ക്ഷേത്ര ജീവനക്കാരിലും വ്യത്യസ്തത തോന്നിച്ചു . സത്യം പറഞ്ഞാല് ഗവന്മേന്റ്റ് ജോലിയും പ്രൈവറ്റ് ജോലിയും തമ്മില്ലുള്ള അന്തരം ശെരിക്കും ഞാന് കണ്ടു. തമ്മില് ഭേദം പ്രൈവറ്റ് ആണെന്ന് ഞാന് വിധി എഴുതി ;) . വെടിപ്പും അച്ചടക്കവും ഒക്കെ ഉണ്ടാരുന്നു ഇവിടെ , മറ്റേ സ്ഥലത്തു കാണാത്തതും അതാരുന്നു .

ദേവസ്വം പ്രദാന ക്ഷേത്രങ്ങളെ മാത്രേ ശ്രെധിക്കരുല്ലു എന്ന് തോന്നിച്ചു . നമ്മുടെ രാഷ്ട്രീയക്കാരെ പോലെയാണ് ദൈവത്തിന്റെ കാര്യവും . അല്പം പ്രശഷ്ടിയുന്ടെന്കില് നോക്കാന് ആളുണ്ട് ഇല്ലേല് അല്പം താമസിക്കും ;) . ഉള്ളത് കൊണ്ടു ത്രിപ്തിപെടെണ്ടിയും വരും.

അമ്പലം എങ്ങനെയോ ആയിക്കോട്ടെ മനസ്സില് ഉള്ളതൊക്കെ പറഞ്ഞു ദീപാരാധന തോഴ്ത്തിരങ്ങി . അവിടുന്ന് കിട്ടിയ പാനകം (വാക്കു സെരിയാണോ എന്ന് അറില്ല ) കഴിച്ചപ്പോള് വല്ലാത്തൊരു ആശ്വാസം തോന്നി. ജലദോഷം തൊണ്ടയടപ്പ് ഒക്കെ വരുമ്പോള് ഇതു കിട്ടിയിരുന്നെങ്ങില് എന്ന് ഓര്ത്തു . അത്രയ്ക്ക് ആശ്വാസം തോന്നി അത് കഴിച്ചപ്പോള് . ഒരു കരിപ്പട്ടി കാപ്പി കുടിച്ച പ്രതീതി . എല്ലാ അമ്പലങ്ങളിലും അത് കൊടുക്കാറില്ല എന്ന് ഞാന് പിന്നെ അറിഞ്ഞു . ദേവി ക്ഷേത്രങ്ങളില് മാത്രേ അത് കൊടുക്കരുല്ല് . എന്തായാലും ഉള്ളിലുള്ളതെല്ലാം ഭഗവാനോട് പറഞ്ഞു ഞങ്ങള് വീടിലേക്ക് തിരിച്ചു .

നിര്ത്തി വെച്ചിരുന്ന ബ്ലോഗ് വീണ്ടും തുടങ്ങാന് സഹായിച്ച അമ്പലങ്ങള്ക്ക് നന്ദി . ;)

Sunday, October 5, 2008

ഫ്രീഡം വാക്ക്

"സ്വാതന്ത്ര്യം തന്നെ അമൃതം , പാരതന്ത്ര്യം മൃതിയെക്കാള് ഭയാനകം ". ഒരു കൂട്ടം ചെറുപ്പക്കാര് കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെ ഒരു കാല്നടയാത്ര നടത്തുന്നു . സാമുഹിക പ്രശ്നങ്ങളില് നിന്നും സ്വാതന്ത്ര്യം , സ്വാതന്ത്ര്യം സമൂഹത്തില് കൂടാതെ സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗം ഇവയാണ് അവരുടെ ലക്ഷ്യം. ഫ്രീഡം വാക്കിന്റെ ഭാഗമായ് വിദ്യാലയങ്ങളില് സെമിനാറുകള് നടത്തുന്നു. ഒക്ടോബര് 2 മുതല് നവംബര് 14 വരെ ആയിരിക്കും യാത്ര . കൂടുതല് വാര്ത്തകളും ചിത്രങ്ങളും ഇവിടെ http://www.freedomwalk.in
ലഭ്യമാണ് . ഫ്രീഡം വാകിലെ എല്ലാപേര്ക്കും ആശംസകള് നേരുന്നു .

Thursday, September 25, 2008

"ടിക്കറ്റ് വില വെറും 3 രൂപാ "

മന്ത്രി ലാലു പ്രസാദ് യാദവ് കി ജയ് . ബസ്സ് ചാര്ജ് കൂടും തോറും ട്രെയിന് ചാര്ജ് കുറച്ചു കൊണ്ടുവരുന്നു. എങ്ങനെ നന്ദി പറയാതിരിക്കും .1 കി മി യാത്ര ചെയ്യാന് ബസ്സില് 4 രൂപ അതെ സമയം 13 കി മി ട്രെയിന് യാത്രക്കോ വെറും 3 രൂപ .ദൂരം കിലോമീറ്ററില് വിലവാഹനം
1 കി മി 4 രൂപ ആട്ടോ
13 കി മി 8.30 രൂപബസ്സ്
13 കി മി 3 രൂപട്രയിന്


ഞാന് സ്ഥിരം ട്രയിന് യാത്രക്കാരിയായത് കൊണ്ടാവാം കൂടുതല് ട്രയിന് വാര്ത്തകള്.
നന്ദി പറഞ്ഞുവേന്കിലും അതില് കയറി പെടാന് ഇത്തിരി തന്ടെടവും മനക്കരുത്തും ശക്തിയും പിന്നെ നാവിനു ലേശം മൂര്ച്ചയും വേണം. അല്ലേല് പ്ലത്ഫോര്മില് നില്ക്കുക തന്നെ . അത്രത്തോളം ഉണ്ടേ തിരക്ക് . ചില ദിവസങ്ങളില് മരണം ട്രെയിനില് ആകുമോ എന്ന് തോന്നിടുണ്ട് . ബസ്സ് ചാര്ജ് കൂടിയതും ട്രെയിന് ചാര്ജ് കുറച്ചതും ട്രെയിന് യാത്രക്കാരുടെ എണ്ണം കൂടി. എന്നാലോ ബോഗികളുടെ എണ്ണം കുറച്ചു. ആരോടാ പരാതിപ്പെടെണ്ടേ അറിയില്ല .അറിഞ്ഞിട്ടും ഭലമില്ല എന്നതാണ് സത്യം . പരാതിയെക്കാള് കാണുന്നവര്ക്ക് മനസ്സിലാകുമല്ലോ .

"ഉറങ്ങുന്നവരെ വിളിച്ചു ഉണര്താം . ഉറക്കം നടിക്കുന്നവരെയോ ?????????"

Wednesday, September 17, 2008

ബിസിനസ് ഇസ് ബിസിനെസ്സ്

2008 ലെ ഓണം കഴിഞ്ഞു . പതിവു പോലെ തന്നെ നല്ലൊരു സദ്യയും പിന്നെ കുറച്ചു കരക്കവുമായി ഒരു ഓണം കൂടി കഴിഞ്ഞു . അടുത്ത ഓണത്തിനയുള്ള കാതിരുപ്പും ....... ഈ വര്ഷം ഓണാവധിക്ക് മധുര മീനാക്ഷി ക്ഷേത്രത്തില് പോയി . വര്ഷങ്ങള്ക്കു മുമ്പ് പോയതാ ഒരു ഓര്മയും ഇല്ല . ദേവിയെ കണ്ടു ഭക്തി സന്ദ്രമായൊരു നിമിഷമാണ് ഞാന് ആഗ്രഹിച്ചത് . പക്ഷെ എന്റെ പ്രടീക്ഷകളെ തകിടം മരിച്ചു അവിടെ പോയപ്പോള് . അത് ഒരു ക്ഷേത്രമാണെന്ന് തോന്നിയില്ല . ഭഗവാനെ കാണണമെങ്കില് ക്യു നിക്കണം പോട്ടെ അത് നല്ലതിനാ തിരക്ക് ഒഴിവാക്കാമല്ലോ . അപ്പൊ കണ്ടു 2 ക്യു . 1 കാശുകൊടുത്തു 2 കാശുകൊടുക്കാതെ . കാശു കൊടുതില്ലെന്കില് അങ്ങനെ നിന്നു നിന്നു കാലില്‍ വേരിറങ്ങും . കാശുകൊടുതാലോ ദൈവത്തിന്റെ അടുത്ത് നിന്നു കാര്യങ്ങള് അവതരിപ്പിക്കാം . ഞാന് കാശുകൊടുത്തു കേറി പക്ഷെ എനിക്ക് ഒന്നും പറയാന് പറ്റിയില്ല . കാരണം എന്തെന്നോ എങ്ങോട്ട് നോക്കിയാലും ദൈവങ്ങള് കൂടെ ഒരു ബോക്സും . ദൈവങ്ങളെ ഭിക്ഷക്കിരുതിയിരിക്കുന്നു . അതുപോരഞ്ഞിട്ട സ്പെഷ്യല് പാസ്സും ദൈവത്തെ അടുത്തുനിന്നു കാണാന്. ഞാന് അറിയാതെ ഭഗവാനെ വിളിച്ചു പോയി "ഭഗവാനെ ഇതൊന്നും കാണുന്നില്ലേ" .

തമിഴ്ത് നാട്ടില് ക്ഷേത്രം ഒരു ബിസിനസ്സ് ആണു. അതുകണ്ട് തന്നെ അവിടെ ഒത്തിരി സംരക്ഷണം ക്ഷേത്രത്തിനു ഗവന്മാന്റ്റ് ചെയ്യുന്നു . ക്ഷേത്രം വഴി ഒത്തിരി പേര് അവിടെ ജീവിക്കുന്നു .മാല കോര്ത്തും പൂജാദ്രവ്യങ്ങള് വില്ക്കനയും പിന്നെ വള മാല അങ്ങനെ അങ്ങനെ അങ്ങനെ ........................ഇതൊക്കെ ആണെന്കിലും ഒരു കാര്യം സമ്മതിക്കാതെ വയ്യ. കേരളത്തില് കല് ക്ഷേത്രങ്ങള് ഇടിച്ചു നിരത്തി മാര്ബിളും ഗ്രാനൈടും ആക്കുമ്പോള് തമിള് നാട്ടില് കല് ക്ഷേത്രങ്ങള് അങ്ങനെ തന്നെ സൂക്ഷിച്ചു പോരുന്നു. അത് സമ്മതിക്കാതെ വയ്യ .പിന്നെ പേരറിയാതെ കുറെ ദൈവങ്ങളും . എല്ലാം കല്ലില് തീര്തവയയിരുന്നു . സത്യം പറയാം അപ്പോള് തോന്നി എല്ലാ ക്ഷേത്രങ്ങളിലും ഇതുപോലെ കല്ലില് പോരായിരുന്നോ രൂപങ്ങള് . കള്ളന് മാരെ ലവലേശം പേടിക്കണ്ട .അമ്പലത്തിന് ഉള്ളില് ക്യാമറ കൊണ്ടു പോകാന് പാടില്ല . പക്ഷെ എന്റെ അഭിപ്രായം സ്വര്ണത്തില് തീര്ത്ത വിഗ്രഹങ്ങളുടെ ഫോടോ എടുത്തു വയ്ക്കുനത് നല്ലതായിരിക്കും . മോഷ്ടിച്ച് കഴിഞ്ഞാല് പിന്നെ ആ രൂപം കിട്ടണമെന്നില്ല . ഫോടോവിലെന്കിലും കാണാമല്ലോ ;). അവിടെയാണ് കല്ദൈവങ്ങളുടെ ശക്തി . നമുക്കു ദൈവനങളോട് തന്നെ ആവശ്യപെടാം . അവര് നേരിട്ടു പറയട്ടെ കല്പ്രതിമകള് മതി എന്ന് .