Wednesday, September 10, 2008

ഓണാശംസകള്

എല്ലാ പ്രിയപ്പെട്ട ബ്ലോഗ്ഗെര്സ്നും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള് . ഓണത്തിനായ് നടും നഗരവും ഒരുങ്ങി കഴിഞ്ഞു . എത്രയൊക്കെ മോഡേണ് ആയാലും ഓണം എത്തുമ്പോള് മലയാളി എന്നും പഴയ മലയാളി തന്നെ. ഇല്ലാത്ത കാശുണ്ടാക്കി എല്ലാപേരും ഓണം ആഘോഷിക്കും. ഓണം തിരുവനന്തപുരം നഗരത്തെ വിഴുങ്ങി കഴിഞ്ഞു . എവിടേ നോക്കിയാലും ഓണം ഫെസ്റ്റ് അല്ലേല് ഓണം സ്ടാല് അങ്ങനെ അങ്ങനെ പോകുന്നു...... വഴിയോരങ്ങള് എല്ലാം ചെറുകിട കച്ചവടക്കാര് ഏറ്റെടുത്തു . ഫുട്പാത് നടക്കാന് വയ്യണ്ടായ് . ന്നാലും അതൊക്കെ കണ്ടു കണ്ടു നടക്കാനും ഒരു സുഖം ഉണ്ടേ !!!.

ഓണം എത്യത്തോടെ മാവേലിമാര് ഉശാരിലായ്. ഒരു യാത്രക്കിടെ പെട്രോള് പമ്പില് ഒരു മാവേലിയെ കണ്ടു ജനങ്ങളെ അനുഗ്രഹിക്കാന് വേണ്ടി വന്നതാ പുള്ളി . മാവേലിയായാലും ദേവേന്ദ്രന് ആയാലും പെട്രോള് അടിചില്ലേല് വണ്ടി ഓടില്ല. അങ്ങനെയാ പുള്ളിക്കാരന് പെട്രോള് പമ്പില് ഇരുന്നു പ്രജകളുടെ ശേമം അന്വേഷിച്ചേ . ശെരിക്കും ഏതോ ജുവലറിയുടെ പരസ്യതിനാ പുള്ളിയെ കൊണ്ടു വണ്ടിയില് സിറ്റി മുഴുവന് കറക്കുന്നെ ;). ഓഫീസില് ഒരു നല്ല ഓണസദ്യയോടെ ഓണം ആഘോഷിച്ചു . ഈ ഓണവും എല്ലാപേര്ക്കും നല്ലത് മാത്രം സമ്മാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു .ഒരിക്കല് കൂടെ എല്ലാ വായനക്കാര്ക്കും എന്റെ ഓണാശംസകള് .

4 comments:

ജിജ സുബ്രഹ്മണ്യൻ said...

ഓണാശംസകള്‍...അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ ..

ഗോപക്‌ യു ആര്‍ said...

happy oanam...

It's me said...

@ കാന്താരിക്കുട്ടി
നന്ദി ശ്രദിക്കം

siva // ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ