Wednesday, March 22, 2017

ജയ് വാട്സാപ്പ് ജയ് സോഷ്യൽ മീഡിയ

"സീരിയൽ വെറുക്കുന്നവർ ലൈക് ചെയ്യുക ....... ശബരി മലയിൽ സ്ത്രീകൾക്ക് പ്രവേശനം വേണം എന്നുള്ളവർ ലൈക് ചെയ്യുക ......അമ്പലങ്ങളും പള്ളികളും ഒകെ അടച്ചു പൂട്ടണം എന്ന് പറയുന്നവർ ലൈക് ചെയ്യുക........"


ഈ തരം  മെസ്സേജ്  വായിച്ചു വായിച്ചു മടുത്തു. സത്യം പറയാം ഞാൻ നല്ലോണം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആൾ തന്നെയാണ്. അത് പോലെ തന്നെ കുറച്ചൊക്കെ ടീവിയും കാണാറുണ്ട് . എന്റെ വീട്ടിൽ അച്ഛനും അമ്മയും സീരിയൽ പ്രേക്ഷകരാണ്. എന്റെ അമ്മാവനും അമ്മായിയും അതെ. എന്നാൽ ഞാൻ ഒഴികെ ഈ അമ്മമാരുടെ മക്കൾക്കു സീരിയൽ എന്ന് വച്ചാൽ എന്തോ വല്യ ഒരു അപരാധം ആണ്. അത് കാണുമ്പോൾ അവരുടെ ഒകെ മുഖം പോകുന്ന കണ്ടാൽ വിഷം കഴിക്കാൻ കൊടുക്കുന്ന പോലെയാ. മാത്രല്ല അതിന്റെ പേരിൽ അച്ഛനേം അമ്മയേം വഴക്കും പറയും. ഇതൊക്കെ കണ്ടു കുട്ടികളെ കൂടി ചീത്തയാക്കുന്നു എന്ന്.

അത് കഴിഞ്ഞു റിമോട്ട് പിടിച്ചു വാങ്ങുന്നു ഓരോ ചാനല്  ആയി ഞെക്കി ഞെക്കി ഇരിക്കുന്നു. ഒന്നും കാണുന്നുമില്ല. ക്രിക്കറ്റ് ഉണ്ടേൽ അത് കാണും. അതിനൊപ്പം തന്നെ മൊബൈൽ കയ്യിൽ എടുക്കുന്നു. ചറപറാ കുത്തുന്നു. അത് കഴിഞ്ഞു ഫേസ്ബുക് എടുക്കുന്നു. മറ്റുള്ളവരുടെ പ്രൊഫൈൽ നോക്കുന്നു അവരുടെ ഫോട്ടോ കാണുന്നു. അവരുടെ ഫ്രണ്ട്സന്റെ പ്രൊഫൈൽ കേറി നോക്കുന്നു. ഇതൊക്കെ വളരെ നല്ല കാര്യങ്ങൾ . മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു ഒളിഞ്ഞു നോക്കാനത്തിൽ യാതൊരു ഉളുപ്പും ഇല്ല. എന്നാൽ പരസ്യമായി  കാണിക്കുന്നു സീരിയൽ കാണുന്നത് മഹാ അപരാധം.

എല്ലാപേരും കൂടെ സൈൻ ചെയ്തു പെറ്റീഷൻ ഇടുക. സീരിയൽ നിർത്തണം. അമ്പലം പൂട്ടണം. എന്നിട്ടു എല്ലാരും കൂടെ ഫേസ്ബുക്കും വട്സാപ്പും പിടിച്ചു ഇരിക്കാം. ചോറ് കൊട്നു കൊടുക്കുവല്ലോ ഈ സാധനങ്ങൾ. 😠

എന്താ നിങ്ങടെ അഭിപ്രായം...പറയു.......