Friday, January 2, 2009

അമ്പലനടയിലും .................

ഒരുപാടു നാളിനു ശേഷമാണ് വീണ്ടും ബ്ലോഗ് ചെയ്യുന്നത് . എന്തായാലും ഇന്നു ഒരു വിഷയം കിട്ടി അത് മറക്കുന്നതിനു മുന്പ് എഴുതാം എന്ന് വെച്ചു . ഇന്നു നല്ല സുഖമില്ലാത്തതിനാല് ഓഫീസില് പോയില്ല . വൈകുന്നേരം അടുത്തുള്ള അമ്പലത്തില് പോയി . അത് ഒരു ദേവസ്വം ക്ഷേത്രമായിരുന്നു . തലയല് മഹാദേവ ക്ഷേത്രം . അവിടെ മഹാദേവനെ കൂടാതെ ഗണപതി , അയ്യപ്പന്, നാഗര് കൂടാതെ അമ്പാടി കണ്ണന്റെം വിഗ്രഹങ്ങള് ഉണ്ട് . ദേവസ്വം ക്ഷേത്രമാകുമ്പോള് ദിവസപൂജക്ക് വേണ്ടുന്ന സാധനങ്ങള് എത്തിക്കേണ്ടത് ദേവസ്വത്തിന്റെ കടമയാണ് . ഇന്നു അമ്പലത്തില് പോയപ്പോള് ഭഗവാനു മാത്രം നല്ല ഹാരം ഉണ്ടാരുന്നു . ഉപധേവതകള്ക്ക് എന്തു ചെയ്യാം രാവിലത്തെ ഉണങ്ങിയ ഹാരം അല്ലേല് ഭക്തന്മാര് ആരെങ്കിലും ഹാരം സമര്പ്പിക്കണം , അല്ലാതെ യാതൊരു രക്ഷയുമില്ല . ഉണങ്ങി കരിഞ്ഞ ആ മാല കണ്ടപ്പോള് അതും വേണ്ടി ഇരുന്നില്ല എന്ന് തോന്നി.

ആ കാഴച മനസ്സില് തന്നെ കിടന്നു . തിരിച്ചു വീട്ടില് എത്തി അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പം കുറച്ചു അകലെ ഉള്ള ഒരു അമ്പലത്തില് പോയി. അത് ഒരു ദേവസ്വം ക്ഷേത്രം ആയിരുന്നില്ല . അവിടുത്തെ അലന്കാരങ്ങള് ചമയങ്ങള് ഒക്കെ കണ്ടപ്പോള് ഞാന് ആദ്യത്തെ ക്ഷേത്രം ഓര്ത്തു . അത് ദേവസ്വം ആകെണ്ടിയിരുന്നില്ല എന്ന് തോന്നിച്ചു . ക്ഷേത്ര ജീവനക്കാരിലും വ്യത്യസ്തത തോന്നിച്ചു . സത്യം പറഞ്ഞാല് ഗവന്മേന്റ്റ് ജോലിയും പ്രൈവറ്റ് ജോലിയും തമ്മില്ലുള്ള അന്തരം ശെരിക്കും ഞാന് കണ്ടു. തമ്മില് ഭേദം പ്രൈവറ്റ് ആണെന്ന് ഞാന് വിധി എഴുതി ;) . വെടിപ്പും അച്ചടക്കവും ഒക്കെ ഉണ്ടാരുന്നു ഇവിടെ , മറ്റേ സ്ഥലത്തു കാണാത്തതും അതാരുന്നു .

ദേവസ്വം പ്രദാന ക്ഷേത്രങ്ങളെ മാത്രേ ശ്രെധിക്കരുല്ലു എന്ന് തോന്നിച്ചു . നമ്മുടെ രാഷ്ട്രീയക്കാരെ പോലെയാണ് ദൈവത്തിന്റെ കാര്യവും . അല്പം പ്രശഷ്ടിയുന്ടെന്കില് നോക്കാന് ആളുണ്ട് ഇല്ലേല് അല്പം താമസിക്കും ;) . ഉള്ളത് കൊണ്ടു ത്രിപ്തിപെടെണ്ടിയും വരും.

അമ്പലം എങ്ങനെയോ ആയിക്കോട്ടെ മനസ്സില് ഉള്ളതൊക്കെ പറഞ്ഞു ദീപാരാധന തോഴ്ത്തിരങ്ങി . അവിടുന്ന് കിട്ടിയ പാനകം (വാക്കു സെരിയാണോ എന്ന് അറില്ല ) കഴിച്ചപ്പോള് വല്ലാത്തൊരു ആശ്വാസം തോന്നി. ജലദോഷം തൊണ്ടയടപ്പ് ഒക്കെ വരുമ്പോള് ഇതു കിട്ടിയിരുന്നെങ്ങില് എന്ന് ഓര്ത്തു . അത്രയ്ക്ക് ആശ്വാസം തോന്നി അത് കഴിച്ചപ്പോള് . ഒരു കരിപ്പട്ടി കാപ്പി കുടിച്ച പ്രതീതി . എല്ലാ അമ്പലങ്ങളിലും അത് കൊടുക്കാറില്ല എന്ന് ഞാന് പിന്നെ അറിഞ്ഞു . ദേവി ക്ഷേത്രങ്ങളില് മാത്രേ അത് കൊടുക്കരുല്ല് . എന്തായാലും ഉള്ളിലുള്ളതെല്ലാം ഭഗവാനോട് പറഞ്ഞു ഞങ്ങള് വീടിലേക്ക് തിരിച്ചു .

നിര്ത്തി വെച്ചിരുന്ന ബ്ലോഗ് വീണ്ടും തുടങ്ങാന് സഹായിച്ച അമ്പലങ്ങള്ക്ക് നന്ദി . ;)